Showing posts with label Director. Show all posts
Showing posts with label Director. Show all posts

Thursday, September 25, 2014

സിഗ്മ പ്രധിനിധികൾ ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടർക്ക് നിവേദനം നൽകി

സിഗ്മ പ്രധിനിധികൾ വിവിധ അവശ്യങ്ങൾ മുൻനിർത്തി ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടരെ കണ്ടു  നിവേദനം നൽകി . വള്ളക്കടവ് സിദ്ധ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേരിട്ടിരിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിന് വകുപ്പ് ഡയരക്ടരുടെ ഭാഗത്ത് നിന്ന് സത്വരമായ നടപടികൾ സ്വീകരിക്കുക, ഇരുപത്തി അഞ്ച് വർഷങ്ങളായി ഒരു പുതിയ ഡിസ്പെൻസറി പോലും അനുവദിച്ചിട്ടില്ലാത്ത സിദ്ധ വിഭാ ഗത്തിന്  അടിയന്തിരമായി ഡിസ്പെൻസറികൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. വിവിധ ജില്ലകളിൽ  നിന്നും നിരവധി പഞ്ചായത്തുകൾ ഫലപ്രദമായ സിദ്ധ ശാസ്ത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഡിസ്പെൻസറികൾ അനുവദിക്കണമെന്ന ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചിട്ടു ണ്ട് .